Kerala

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കി; ബന്ധുവായ 24 കാരന്‍ അറസ്റ്റില്‍, പോക്‌സോ കേസ്

Posted on

മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ ബന്ധു പിടിയില്‍. കരിപ്പൂര്‍ കാടപ്പടി സ്വദേശിയായ 24 കാരനാണ് പിടിയിലായത്.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയാണ്. ആശുപത്രിയില്‍ പരിശോധനക്ക് പോയപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവാണ് പ്രതിയെന്ന് കണ്ടെത്തിയത്. യുവാവിനെതിരെ തിരൂരങ്ങാടി പോലീസ് പോക്‌സോ കേസെടുത്തു അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version