Kerala

അധ്യാപകർക്കെതിരായ പോക്സോ കേസുകളില്‍ കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

Posted on

തിരുവനന്തപുരം: അധ്യാപകർക്കെതിരായ പോക്സോ കേസുകളില്‍ കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 72 കേസുകളാണ് ഡിജിപിയുടെ മുന്നില്‍ ഉള്ളത്. ഇതില്‍ സർക്കാർ- എയ്ഡഡ് സ്കൂളിലെ അധ്യാപകർ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ ആർക്കും യാതൊരു സംരക്ഷണവും നല്‍കില്ല. നടപടി എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പാഠപുസ്തകം ഡിസംബറില്‍ തന്നെ അച്ചടിച്ചു. 2.10 ലക്ഷം പാഠപുസ്തകം അച്ചടിച്ചു. 72 ക്യാമ്പുകളിലാണ് എസ്‌എസ്‌എല്‍സി പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നത്. ഹയർ സെക്കൻഡറിയുടെ മൂല്യ നിർണയം നടക്കുന്നത് 89 ക്യാമ്പുകളിലാണ്. 25000ത്തോളം അധ്യാപകർ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പില്‍ പങ്കെടുക്കും.

അധ്യാപകരുടെ സ്ഥലംമാറ്റത്തിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. സ്കൂള്‍ തുറക്കുന്നതിന് മുൻപ് സ്ഥലംമാറ്റ നടപടികള്‍ പൂർത്തിയാക്കും. ചോദ്യപേപ്പറുകളില്‍ അക്ഷരതെറ്റ് വരാൻ പാടില്ല. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ വിദ്യാഭ്യാസ ഡയറക്ടററെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version