പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാറിൽ ആണ് സംഭവം. വണ്ടിപ്പെരിയാർ സ്വദേശി ഷാൻ അരുവിപ്ലാക്കൽ ആണ് പിടിയിലായത്.യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറിയാണ് ഷാൻ.

മൂന്നുവർഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് 13 വയസ്സ് ഉണ്ടായിരുന്ന പെൺകുട്ടിയെ ഷാൻ ശാരീരികമായി പീഡിപ്പിച്ചു എന്നാണ് കേസ്. വണ്ടിപ്പെരിയാറിൽ സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടി ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിങിലാണ് മൂന്നുവർഷം മുമ്പുള്ള പീഡനം സംബന്ധിച്ച വിവരം പറഞ്ഞത്.
ചൈൽഡ് ലൈൻ അധികൃതര്‍ പൊലീസിൽ വിവരം റിപ്പോർട്ട് ചെയ്തു.തുടര്‍ന്ന് വണ്ടിപ്പെരിയാർ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

