കണ്ണൂര്‍ തളിപ്പറമ്പില്‍ പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച കേസിലെ പ്രതി അലോഷ്യസ് എന്ന ജോസിന് (64) മരണം വരെ തടവും 3.75 ലക്ഷം രൂപ പിഴയും.
വിവിധ വകുപ്പുകള്‍ പ്രകാരം 60 വര്‍ഷം തടവ് വേറെയും അനുഭവിക്കണം. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതുമാസം തടവ് കൂടി അനുഭവിക്കണം. തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി ആര്.രാജേഷാണ് ശിക്ഷിച്ചത്.
കുടിയാന്മല പോലീസാണ് അന്വേഷണം നടത്തിയത്. 2020 നവംബര്‍ 28-ന് ഇന്‍സ്പെക്ടര്‍ ജെ.പ്രദീപാണ് അലോഷ്യസിനെ അറസ്റ്റ് ചെയ്തത്. എസ്.ഐ. ടി.ഗോവിന്ദനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.