Kerala
മാര്‍ ജോര്‍ജ് കൂവക്കാട്ടിൻ്റെ കര്‍ദിനാള്‍ പദവി അഭിമാനമെന്ന് പ്രധാനമന്ത്രി
ആർച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത് ഭാരതത്തിന് അഭിമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക എക്സ് പേജിലാണ് പ്രധാനമന്ത്രി പോസ്റ്റ് പങ്കുവെച്ചത്.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ കേന്ദ്രസര്‍ക്കാര്‍ ചടങ്ങിലേക്ക് അയച്ചു. ചടങ്ങുകള്‍ക്ക് മുമ്പ്, ഇന്ത്യന്‍ പ്രതിനിധികള്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചുവെന്നും പ്രധാനമന്ത്രി പോസ്റ്റില്‍ കുറിച്ചു.
പ്രതിനിധികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രവും പ്രധാനമന്ത്രി പങ്കുവെച്ചു.