Kerala

വനിതകൾക്കെതിരായ അക്രമം വ്യാപകമായ മനുഷ്യാവകാശ ലംഘനം : എൽദോസ് കുന്നപ്പിള്ളി എം എൽ എ

പെരുമ്പാവൂർ : വനിതകൾക്കെതിരായ അക്രമം ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ ഒന്നാണെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പെരുമ്പാവൂരിലെ ജിഷ കൊലക്കേസിലെ പ്രതിയായ അമിറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു സ്ഥലം എംഎൽഎ കൂടിയായ എൽദോസ് കുന്നപ്പിള്ളി.

നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്കും മാതാപിതാക്കൾക്കും ആത്മവിശ്വാസവും ധൈര്യവും നൽകുന്ന വിധിയാണ് ഇത്. സ്ത്രീപക്ഷ നിലപാടുകളുള്ള കേരളത്തിൽ ഇത്തരം അക്രമങ്ങൾ നടത്തുന്നവരെ ഒറ്റപ്പെടുത്തണം.കേരളത്തിന്റെ സമൂഹ്യ വികസനത്തിൽ ഇന്നത്തെ നമ്മുടെ സ്ത്രീകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. പൊതു ഇടങ്ങളിൽ സ്ത്രീകൾ ഒറ്റപ്പെടുന്ന പ്രവണത ഇന്നും കണ്ടുവരുന്നുണ്ട്. ഇതിനും കാതലായ മറ്റം നമ്മുടെ സമൂഹം മുൻകൈ എടുത്തു തന്നെ നടപ്പിലാക്കണം – എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

സഞ്ചാര സ്വാതന്ത്ര്യത്തിനായി നൈറ്റ് വോക്ക് സംഘടിപ്പിച്ചാൽ മാത്രം പോരാ. പിങ്ക് പോലീസിന്റെയും വനിത ക്ഷേമ വകുപ്പിന്റെയും പ്രവർത്തനങ്ങൾക്ക് അപ്പുറം പുറത്തേക്ക് ഇറങ്ങുന്ന സ്ത്രീകളുടെ സുരക്ഷ സമൂഹം തന്നെ ഉറപ്പു വരുത്തണം. അതിനായി നമ്മുടെ വിദ്യാലയങ്ങളിലെ ചെറിയ ക്ലാസുകളിൽ തന്നെ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top