India

പ്രധാനമന്ത്രിയുടെ വസതി വളഞ്ഞ് ആം ആദ്മി പ്രവര്‍ത്തകര്‍; പ്രതിഷേധം തടയാൻ മുൻകരുതലുമായി ഡൽഹി പൊലീസ്

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി. പ്രധാനമന്ത്രിയുടെ വസതി വളഞ്ഞ് പ്രതിഷേധത്തിനൊരുങ്ങി ആം ആദ്മി പ്രവര്‍ത്തകര്‍. ഇതോടെ പ്രതിഷേധം തടയാൻ ഡൽഹി പൊലീസ് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്. ലോക് കല്യാൺ മെട്രോ സ്‌റ്റേഷനും സെൻട്രൽ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനും ചുറ്റും സുരക്ഷാ വലയം തീർത്തു.

അതിനിടെ പഞ്ചാബിൽ നിന്നടക്കം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡൽഹിയിലേക്ക് എത്തിത്തുടങ്ങി. ഇവരോട് പിരിഞ്ഞുപോകണമെന്നും അല്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇതേസമയം ഡൽഹിയിൽ വാര്‍ത്താസമ്മേളനം വിളിച്ച ആം ആദ്മി പാര്‍ടി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് ആശുപത്രികളിൽ സൗജന്യ മരുന്നും, പരിശോധനകളും തുടരാൻ ഇഡി കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിര്‍ദ്ദേശം നൽകിയെന്ന് പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്ന് കെജ്രിവാൾ പറഞ്ഞതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. അതിനിടെ ഔദ്യോഗിക രേഖയിൽ കഴിഞ്ഞ ദിവസം കെജ്രിവാൾ ഒപ്പിട്ടത് വ്യാജരേഖയാണോയെന്ന് പരിശോധിക്കണമെന്ന ബിജെപിയുടെ ആവശ്യത്തിൽ ഡൽഹി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top