തിരുവനന്തപുരം: ‘പിഎം ശ്രീ’ പദ്ധതിയില്‍ ചേരേണ്ടതില്ലെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിൻ്റെ മുഖപ്രസംഗം. കേന്ദ്രത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും അര്‍ഹമായ അവകാശങ്ങള്‍ കണക്ക് പറഞ്ഞ് വാങ്ങിയെടുക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

പദ്ധതിയുടെ ധാരണാപത്രം ഒപ്പുവയ്ക്കാത്തതിന്റെ പേരില്‍ സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിപ്രകാരം കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണെന്നും കേരളത്തിനു പുറമേ തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുളള വിഹിതവും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
പിഎം ശ്രീ പദ്ധതിയില്‍ ചേരാന്‍ വിദ്യാഭ്യാസ വകുപ്പ് തിടുക്കം കാണിക്കുമ്പോഴാണ് ചേരേണ്ടതില്ലെന്ന നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുന്നതെന്നും മുഖ പ്രസംഗം വ്യക്തമാക്കുന്നു.

