മലപ്പുറം: വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് മന്ത്രിസഭ യോഗത്തിൽ ഫലപ്രദമായ കാര്യം തീരുമാനിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.
പക്ഷേ ഇവിടെ ശവം റാഞ്ചി എടുത്ത് രാഷ്ട്രീയ ഉപകരണം ആക്കി മാറ്റുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർണാടകയിൽ ഇങ്ങനെ ഒന്ന് നടന്നപ്പോൾ ആരും ശവം കൊണ്ട് കളിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് പാര്‍ലമെന്റ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.