Kerala

പ്ലസ് വണ്ണിന് മലബാറില്‍ അധിക സീറ്റ് അനുവദിക്കണം; ലീഗ് എംഎല്‍എമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

Posted on

കോഴിക്കോട്: പ്ലസ് വണ്‍ പ്രശ്നത്തില്‍ മുസ്ലിം ലീഗ് എംഎൽഎമാർ ഇന്ന് മുഖ്യമന്ത്രിയെ കാണും. മലബാറിൽ പ്ലസ് വണ്ണിന് അധിക സീറ്റുകൾ അനുവദിക്കണമെന്നാണ് ലീഗ് ആവശ്യം. അധിക സീറ്റുകൾ അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ ജനങ്ങള്‍ താഴെ ഇറക്കുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കൻ കേരളത്തിലെ കളക്ടറേറ്റുകളിലേക്ക് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പ്ലസ് വൺ പ്രവേശന വിഷയത്തില്‍ മുസ്ലിം ലീഗ് സമരം കടുപ്പിക്കുകയാണ്. അധിക ബാച്ചുകൾക്ക് പകരം മാർജിനൽ സീറ്റ് വർധന നടപ്പാക്കിയാലും ചുരുങ്ങിയത് 55000 വിദ്യാത്ഥികളെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് കണക്ക്.

മലബാറിലെ വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ ആക്കുന്ന തീരുമാനത്തിനെതിരെ അടിയന്തര ഇടപെടലാണ് ലീഗിന്റെ ആവശ്യം. നിയമസഭ സമ്മേളനം തുടങ്ങിയാല്‍ പ്രക്ഷോഭം തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കാനും ലീഗിന് ആലോചനയുണ്ട്. സഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്ന് വിഷയം സജീവമാക്കാനാണ് ലീഗ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version