കോഴിക്കോട്: പ്ലസ് വണ്‍ സീറ്റില്ലെന്ന പരാതി ഒരു വിദ്യാർഥിപോലും ഉന്നയിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ.പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കമമെന്ന് കാണിച്ച് ഹൈക്കോടതിയിലെത്തിയ കേസിലാണ് സർക്കാർ വിചിത്രവാദമുന്നയിച്ചത്. പ്ലസ് വണ്‍ സീറ്റ് കുറവ് പരിഹരിക്കാനായി മലബാർ ജില്ലകളിലുയരുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിച്ചാണ് സർക്കാറിന്‍റെ നിലപാട്. മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഗണിച്ച് പുതിയ പ്ലസ് വണ്‍ ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട മലപ്പുറത്തെ എ.ആർ നഗർ ഹയർസെക്കന്‍ഡറി സ്കൂള്‍ മാനേജർ നല്കിയ ഹരജിയിലാണ് വിചിത്രമായ എതിർവാദം സർക്കാർ ഉയർത്തിയത്.
പ്ലസ് വണ്‍ സീറ്റില്ലെന്നും ബാച്ചനുവദിക്കണമെന്ന പരാതിയുമായി സർക്കാരിനെ സമീപിക്കുന്നത് സ്കൂള്‍ മാനേജർമാർ മാത്രമാണ്. ഒരു വിദ്യാർഥിയോ ഒരു രക്ഷിതാവോ ഇതുവരെ സീറ്റില്ലെന്ന പരാതി ഉയർത്തിയിട്ടില്ല.