India
പ്ലാറ്റഫോംമിൽ കിടന്നവരെ എഴുന്നേൽപ്പിക്കാനായി മുകളിലേക്ക് വെള്ളമൊഴിച്ച് ശുചീകരണ തൊഴിലാളികൾ
ലഖ്‌നൗ: പ്ലാറ്റ്‌ഫോമിൽ നിന്ന് എഴുന്നേൽപ്പിക്കാനായി, ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് വെള്ളമൊഴിച്ച് ശുചീകരണ തൊഴിലാളികൾ. ലഖ്‌നൗ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്നവർക്ക് നേരെയായിരുന്നു ശുചികരണ തൊഴിലാളികളുടെ മനുഷ്യത്വരഹിതമായ നടപടി
റെയിൽവേ സ്റ്റേഷനിൽ അർധരാത്രിയായിരുന്നു സംഭവം. ട്രെയിൻ കാത്തുനില്‍ക്കുന്നവരും അല്ലാത്തതുമായി നിരവധി പേര്‍ പ്ലാറ്റ്ഫോമിൽ നിലത്തുകിടന്ന് ഉറങ്ങുകയായിരുന്നു. ഇതിനിടെ പ്ലാറ്റ്‌ഫോം വ്യത്തിയാക്കാനായി വന്ന ശുചീകരണ തൊഴിലാളികൾ നിലത്ത് വെള്ളമൊഴിച്ചുകൊണ്ടേയിരുന്നു.
ഇതിനിടെ അവിടെ ഉറങ്ങികിടക്കുന്നവരുടെ ദേഹത്തേക്കും വെള്ളം തെറിച്ചുവീണു. ചെറിയ കുട്ടികൾ അടക്കമുള്ളവർ എഴുന്നേൽക്കുകയും മാറിനിൽകുകയും ചെയ്തു.