Kerala

മനു തോമസ് വിവാദം; പി ജയരാജനെതിരെ കണ്ണൂർ സിപിഎം

കണ്ണൂർ: മനു തോമസ് വിവാദത്തിൽ പി ജയരാജനെതിരെ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്. വിഷയം വഷളാക്കിയത് പി ജയരാജനാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ അനുചിതമാണെന്നാണ് വിമർശനമുണ്ടായത്. അതേസമയം, പോസ്റ്റിനെ ന്യായീകരിച്ച് ജയരാജൻ രം​ഗത്തെത്തി.

തന്റെ പേരിൽ മനു ആരോപണം ഉന്നയിച്ചത് കൊണ്ടാണ് പ്രതികരിച്ചതെന്നായിരുന്നു ജയരാജന്റെ പ്രതികരണം. വിഷയം വഷളാക്കിയെന്ന വിമർശനത്തിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും പി ജയരാജൻ യോഗത്തിൽ പറഞ്ഞതായാണ് വിവരം. കൂടുതൽ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ പാടില്ലെന്നും പി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പാർട്ടി നിർദേശം നൽകി.

എന്നാൽ ജയരാജനെ പിന്തുണച്ചാണ് സിപിഎം സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പ് പുറത്തിറക്കിയത്. ക്വട്ടേഷൻ ആരോപണങ്ങളിലാണ് പി ജയരാജന് പിന്തുണ നൽകിയത്. പി ജയരാജനെതിരെയുള്ളത് വ്യാജ വാർത്തകളാണെന്നും മനു തോമസിന്റേത് തെറ്റായ പ്രചാരവേലയാണെന്നും സിപിഎം വാർത്താക്കുറിപ്പിൽ ആരോപിച്ചു. ക്വട്ടേഷന്‍കാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎം. എന്നിട്ടും ക്വട്ടേഷന്‍കാരുടെ പാര്‍ട്ടിയാണെന്നും അവരെ സഹായിക്കുന്നവരാണെന്നും പ്രചരിപ്പിക്കുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജനും, ജില്ലാ കമ്മിറ്റി അംഗമായ എം ഷാജറുമെതിരെ വ്യാജ വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സിപിഎം ചൂണ്ടിക്കാട്ടി. ക്വട്ടേഷൻ സംഘങ്ങളുടെ ഭീഷണിയേയും സിപിഎം  അപലപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top