Kerala
അംബേദ്കറോടുള്ള അമിത് ഷായുടെ പുച്ഛം ചാതുർവർണ്യത്തിൽ നിന്നുള്ള സവർണബോധം; മുഖ്യമന്ത്രി
ഭരണഘടനാ ശിൽപ്പി ബിആർ അംബേദ്കറോടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പുച്ഛം ചാതുർവർണ്യത്തിൽ നിന്നുള്ള സവർണബോധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലുവോട്ടിനു വേണ്ടി ജമാഅത്ത് ഇസ്ലാമിയുമായി കൂട്ടുകൂടുന്നത് മുസ്ലിം ലീഗിന് ആപൽക്കരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം താനൂരിൽ സിപിഐഎം ജില്ലാ സമ്മേളത്തിന്‍റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് അംബേദ്റോട് പുച്ഛമാണ്. ചാതുർവർണ്യത്തിൽ നിന്നുള്ള സവർണബോധമാണത് – മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതയുടെ ആടയാഭരണങ്ങൾ അണിഞ്ഞല്ല ബിജെപിയെ എതിർക്കേണ്ടതെന്ന് കോൺഗ്രസിനെ ഓർമപ്പെടുത്തിയ മുഖ്യമന്ത്രി, മുസ്ലിംലീഗ് നാല് വോട്ടിന് വേണ്ടി ജമാഅത്തുമായി കൂട്ടുകൂടുന്നത് ആപൽക്കരമാണെന്നും പറഞ്ഞു.