സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 നു മുൻപ് കേരളം എങ്ങനെയായിരുന്നു, 2025ൽ കേരളം എവിടെയെത്തി, ഇനി കേരളം എങ്ങനെ മുന്നോട്ടു പോകണം ഇത്തരം ഒരു വിലയിരുത്തലാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്. നവ കേരള നിർമിതിക്ക് ജനങ്ങളുടെ നിർദ്ദേശമാണ് തേടുന്നത്.

2016 ന് മുൻപ് കേരളം തകർന്നടിഞ്ഞ ഒരു നാട് എന്ന സ്ഥിതിയിലായിരുന്നു. മാറ്റം ആഗ്രഹിച്ച ജനങ്ങളാണ് ഇടതുമുന്നണിയെ അധികാരത്തിൽ എത്തിച്ചത്. നാഷണൽ ഹൈവേയിലൂടെ സഞ്ചരിക്കുന്ന ഒരാൾക്ക് മാറ്റം ബോധ്യമാകും. റോഡ് വികസനം തടസ്സപ്പെട്ട് നിൽക്കുന്ന അവസ്ഥയായിരുന്നു. പദ്ധതി ഉപേക്ഷിച്ച് നാഷണൽ ഹൈവേ അതോറിറ്റി പോയി. ഭൂമി ഏറ്റെടുത്തു കൊടുക്കാൻ അന്നത്തെ സർക്കാരിനായില്ല പഴയ സർക്കാറിൻ്റെ കെടുകാര്യസ്ഥത കാരണം ഭൂമി ഏറ്റെടുക്കാൻ തുക നൽകേണ്ടി വന്നു. 5581 കോടി രൂപ കേരളത്തിന് കൊടുക്കേണ്ടിവന്നു. മുൻപത്തെ സർക്കാർ കാണിച്ച കടുകാര്യസ്ഥത കാരണമാണ് ഈ തുക നൽകേണ്ടി വന്നത്.


