Kerala
മലപ്പുറം മതനിരപേക്ഷതയുടെ നാട്; സിനിമകളില്‍ ചിലര്‍ വികൃതമായി ചിത്രീകരിച്ചെന്നും മുഖ്യമന്ത്രി
മലപ്പുറം: നിഷ്കളങ്കരായ മനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. ജന മനസ്സുകളുടെ ഒരുമയാണ് ഇവിടെയുള്ളത്. മതനിരപേക്ഷതയുടെ നാടാണ് മലപ്പുറമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമകളില്‍ ചിലര്‍ മലപ്പുറത്തെ വികൃതമായി ചിത്രീകരിച്ചു. ഹിന്ദുത്വ വര്‍ഗീയ പ്രചാരണത്തിന്റെ ഭാഗമാണതെന്നും അത്തരം പ്രചാരണം നടത്തുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. ദേശാഭിമാനി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുസ്‌ലിം ലീഗുമായി സിപിഐഎമ്മിനുണ്ടായിരുന്ന പഴയ ബന്ധവും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 60കളില്‍ ലൂഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് പലരും അപേക്ഷിച്ചു. ആരാണ് അന്ന് എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത് മുസ്‌ലിം ലീഗ് എംഎല്‍എ പി ഉബൈദുള്ളയാണ്.