ന്യൂയോർക്ക്: ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിലെത്തിയ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ടുകൊണ്ട് സുനിത വില്യംസും ബുച്ച് വിൽമോറും ലോകത്തിനാകെ ആവേശകരമായ ഒരു അധ്യായമാണ് കുറിച്ചിരിക്കുന്നതെന്നും ഹൃദയാഭിവാദ്യങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

