
രാജ്യത്തെ എറ്റവും മികച്ച പോലീസ് സേനയാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികള്‍ സേനാംഗങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സബ്ബ് ഇന്‍സ്പെക്ടര്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ ഏറ്റവും കാര്യക്ഷമതയുള്ള പോലീസ് സേനയുടെ ഭാഗമാകുന്നുവെന്ന അഭിമാന ബോധം ഉണ്ടാകണമെന്ന് പരിശീലനം പൂര്‍ത്തിയാക്കിയവരോട് മുഖ്യമന്ത്രി പറഞ്ഞു. അത്യപൂര്‍വ്വം സേനാംഗങ്ങള്‍ തെറ്റായ രീതിയില്‍ പെരുമാറുന്നുണ്ട്. അക്കാര്യത്തില്‍ കൂടുതല്‍ കരുതലുണ്ടാകണം. ഇടപെടാന്‍ കഴിയുന്നവരോട് മാത്രമെ ഇടപെടാവൂ. ക്രിമിനല്‍ സ്വഭാവം തൊഴിലാക്കി മാറ്റിയവരോട് ചങ്ങാത്തം കൂടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

