ദേശീയ പാത വികസനത്തിനായി ഭൂമി ഏറ്റെടുത്ത വകയിൽ കേരളം മുടക്കിയ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം കേന്ദ്രധനമന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.
ദേശീയപാത വികസനത്തിനും അനുബന്ധ ഭൂമി ഏറ്റെടുക്കലുമായും ബന്ധപ്പെട്ട് കേരള സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്ന കേന്ദ്രമന്ത്രി ഡോ.ജോൺ ബ്രിട്ടാസ് എംപിയുടെ അനുബന്ധചോദ്യത്തിന് മറുപടിയായാണ് ഈ ഉറപ്പ് നല്കിയത്.