നമ്മുടെ നാട് ഇന്ത്യ രാജ്യത്തിന്റെ ഭാഗമാണെന്നും ഇന്ത്യ രാജ്യത്ത് ഉള്ളതിന്റെ പങ്കിൽ നമ്മുക്കും അവകാശമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

നാടിന് കാലാനുസൃതമായി മാറ്റം വേണമെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടെന്നും പക്ഷേ ചിലർ നാട്ടിലെ പുരോഗതിക്ക് തടസം നിൽക്കുകയാണെന്നും ഇത് പ്രത്യേക മാനസികാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് നമ്മുടെ നാട്ടിലെ തലമുറയോട് ചെയ്യുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യമാണെന്നും അദ്ദേഹം വിമർശിച്ചു.

