Kerala

‘വൈവിധ്യങ്ങളായ സാധ്യതകളാണ് മുൻപിൽ, കഴിവുകൾ ഇവിടെ പ്രയോഗിക്കണം’; നാലുവർഷ ബിരുദത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകൾക്ക് തുടക്കം.

വിദ്യാർത്ഥികൾക്ക് വൈവിധ്യങ്ങളായ സാധ്യതകളാണ് മുൻപിലുള്ളതെന്നും അവരുടെ കഴിവുകൾ ഇവിടെത്തന്നെ പ്രയോഗിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.’പരീക്ഷ ജയിക്കുന്നതിന് വേണ്ടിയുള്ള പഠനമോ പഠിപ്പിക്കലോ ഇനി ഉണ്ടാവില്ല. വിദ്യാർത്ഥികൾക്ക് സ്വന്തം അഭിരുചി അനുസരിച്ച് ഇഷ്ട വിഷയങ്ങൾ പഠിക്കാം.

അതാണ് നാലു വർഷ ബിരുദ കോഴ്സുകളുടെ പ്രത്യേകത. വിദ്യാർത്ഥികളുടെ മാറുന്ന അഭിരുചിക്കനുസരിച്ച് കരിക്കുലം മാറുന്നില്ല എന്ന ആക്ഷേപം ഒരു ന്യൂനതയായി നിലനിന്നിരുന്നു. നാലുവർഷം ബിരുദ കരിക്കുലം കൊണ്ട് ഇത് മറികടക്കാൻ കഴിയും’; മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top