Kerala

സഹകരണ മേഖലയിലെ അഴിമതി ഒറ്റപ്പെട്ടത്; മുഖ്യമന്ത്രി

Posted on

തിരുവനന്തപുരം: മനുഷ്യൻ്റെ ആർത്തി അഴിമതിയിലേക്ക് നയിക്കുന്നുവെന്നും അഴിമതിക്കാർക്കെതിരെ കർക്കശമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി ആരു ചെയ്താലും സർക്കാരിൻ്റെ പരിരക്ഷ ഉണ്ടാകില്ല. അത് അനുഭവത്തിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഒൻപതാം സഹകരണ കോൺഗ്രസിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കരുവന്നൂർ കേസിൽ തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി എടുത്തുവെന്നും സഹകരണ മേഖലയിലെ അഴിമതി ഒറ്റപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ദുഷിച്ച പ്രവണതകൾ ഒഴിവാക്കപ്പെടണം, വിശ്വാസ്യത ഉറപ്പാക്കാൻ കഴിയണം. കരുവന്നൂർ കേസിൽ ഒന്നാം പ്രതിയെ കേന്ദ്ര ഏജൻസി മാപ്പ് സാക്ഷിയാക്കി. തെറ്റ് ചെയ്ത ആളെ മാപ്പ് സാക്ഷി ആക്കി ആരെ രക്ഷിക്കാൻ ആണ് ശ്രമം? ഏതെങ്കിലും അന്വേഷണ ഏജൻസി അങ്ങനെ നടപടി സ്വീകരിക്കുമോ? രാഷ്ട്രീയ തേജോവധം ചെയ്യാൻ കരുക്കൾ വേണം. അതിനാണ് മാപ്പ് സാക്ഷിയാക്കിയത്’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version