Kerala

സമ്പന്ന വിഭാഗങ്ങള്‍ക്ക് ഇനി സൗജന്യങ്ങള്‍ വേണ്ട, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ല: നവകേരള രേഖ

Posted on

കൊല്ലം: എല്ലാവര്‍ക്കും സൗജന്യങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള രേഖയില്‍ നിര്‍ദേശിക്കുന്നു.

സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നത് തുടരണോയെന്ന് പുനര്‍ വിചിന്തനം നടത്തണം. ജനങ്ങളെ വരുമാനത്തിന് അനുസരിച്ച് പ്രത്യേകം വിഭാഗങ്ങളാക്കി ഫീസ് ഈടാക്കുന്നത് പരിശോധിക്കണമെന്നും നവകേരളത്തിനായുള്ള പുതുവഴി നയരേഖ നിര്‍ദേശിക്കുന്നു.

ജനങ്ങളെ വരുമാനത്തിനനുസരിച്ച് പ്രത്യേകം വിഭാഗങ്ങളാക്കി തിരിച്ച് ഫീസ് ഈടാക്കുന്നത് പരിശോധിക്കണം. ഇതിനായി ഫീസ് ഘടന രൂപപ്പെടുത്തുന്നത് ചര്‍ച്ചചെയ്യണം. വര്‍ഷങ്ങളായി നികുതി വര്‍ദ്ധനവ് നടപ്പിലാക്കിയിട്ടില്ലാത്ത നിരവധി മേഖലകളുണ്ട്. ഈ മേഖലകളില്‍ വിഭവ സമാഹരണത്തെക്കുറിച്ചും സര്‍ക്കാര്‍ ചിന്തിക്കണം. വിവിധ മേഖലകളില്‍ നിന്ന് പാട്ടക്കുടിശ്ശിക പിരിക്കണം. പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളെ സര്‍ക്കാര്‍ സംവിധാനവുമായി സംയോജിപ്പിക്കുന്നതും പരിഗണിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version