Kerala

കുടിവെള്ളത്തിന് തീവില വരും: പിണറായിക്കെതിരെ സമരത്തിനിറങ്ങി എളമരം കരിം

പിണറായി സർക്കാരിനെതിരെ ഉന്നത സിപിഎം നേതാവും മുൻ മന്ത്രിയുമായ എളമരം കരീമിന്റെ സമരം. വാട്ടർ അതോറിറ്റിയെ സ്വകാര്യ വല്കരിക്കുന്നതിനെതിരേയാണ്‌ സി.പി.എം നേതാവിന്റെ നേത്വത്തിൽ സമരം. വാട്ടർ അതോറിറ്റിയേ സ്വകാര്യ വല്കരിച്ചാൽ കുടിവെള്ള വില കൂടും എന്നും കുടിവെള്ള വിതരണം കേരള സർക്കാർ സ്വകാര്യ കമ്പിനിയേ ഏല്പ്പിക്കരുത് എന്നും എളമരം കരീം മുന്നറിയിപ്പ് നൽ‌കുന്നു.

കുടിവെള്ളത്തെ കച്ചവടച്ചരക്കാക്കാൻ പാടില്ല. ജനങ്ങൾക്ക് ആവശ്യത്തിനുള്ള ശുദ്ധജലം ആവശ്യത്തിന് അനുസരിച്ച് ലഭ്യമാക്കണം. അതിൽ വിതരണം തടസമുണ്ടാക്കാൻ പാടില്ലെന്നും എളമരം കരീം പറഞ്ഞു.

എഡിഇബി കരാർ റദ്ദ് ചെയ്യുക, കുടിവെള്ള വിതരണം പൊതുമേഖലയിൽ നിലനിർത്തുക, കുടിവെള്ള വിതരണം സവ്കാര്യവത്കരിക്കരുത് എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടന്നത്. എന്തായാലും ഇത്ര വലിയ നേതാവ് ഫോൺ എടുത്ത് മുഖ്യമന്ത്രിയെ ഒന്ന് വിളിച്ചാൽ തീരാവുന്ന വിഷയത്തിൽ സമരം വേണോ എന്നും ഭരണവും സമരവും ഒന്നിച്ച് എങ്ങിനെ പൊകും എന്നതും ഇവിടെ ഉയരുന്ന ചോദ്യമാണ്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top