Kerala

കണ്ണൂര്‍ ഉദയഗിരിയില്‍ പന്നിപ്പനി; പത്ത് ഫാമുകളിലെ പന്നികളെ കൊല്ലാന്‍ ഉത്തരവ്

ക​ണ്ണൂ​ർ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി. പഞ്ചായത്തിലെ പ​ത്ത് ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ കൊന്ന് മ​റ​വു ചെ​യ്യാ​ൻ ഉ​ത്ത​ര​വ്. മ​ണ്ണാ​ത്തി​കു​ണ്ട് ബാ​ബുവിന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ന്നി ഫാ​മി​ലാ​ണ് ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചത്. പഞ്ചായത്തില്‍ പ​ന്നി മാം​സം വി​ത​ര​ണം ചെ​യ്യു​ന്ന​തും പ​ന്നി​ക​ളെ പുറത്തു കൊ​ണ്ടു​പോ​കു​ന്ന​തും മൂ​ന്ന് മാ​സ​ത്തേ​ക്ക് നി​രോ​ധി​ച്ചു.

ഈ​ ഫാ​മി​ന്‍റെ ഒ​രു കി​ലോമീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള മു​ഴു​വ​ൻ പ​ന്നി​ക​ളെ​യും അ​ടി​യ​ന്ത​ര​മാ​യി ഉ​ന്മൂ​ല​നം ചെ​യ്ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം സം​സ്‌​ക​രി​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ.വി​ജ​യ​ൻ ഉ​ത്ത​ര​വി​ട്ടു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ന്നി​ഫാ​മി​നു ചു​റ്റു​മു​ള്ള ഒ​രു കീ​ലോ​മീ​റ്റ​ർ പ്ര​ദേ​ശം രോ​ഗ ബാ​ധി​ത പ്ര​ദേ​ശം ആ​യും പ​ത്തു കീ​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് രോ​ഗ നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​യും പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top