India
നിയമപരമായ ഫോൺ ചോർത്തൽ, അന്തിമ വിജ്ഞാപനം പുറത്തിറക്കി
ന്യൂഡൽഹി: പൊലീസ് അടക്കമുള്ള അന്വേഷണ ഏജൻസികൾ നടത്തുന്ന നിയമപരമായ ഫോൺ ചോർത്തൽ സംബന്ധിച്ച് കേന്ദ്ര കമ്യൂണിക്കേഷൻസ് മന്ത്രാലയം അന്തിമവിജ്ഞാപനം പുറത്തിറക്കി.
അടിയന്തര സാഹചര്യങ്ങളിൽ ഏജൻസികൾ സ്വന്തം നിലയിൽ നടത്തുന്ന ഫോൺ ചോർത്തൽ കേന്ദ്ര സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഏഴ് ദിവസത്തിനുള്ളിൽ അംഗീകരിക്കണം. ഇല്ലെങ്കിൽ ചോർത്തിയ വിവരങ്ങൾ രണ്ട് പ്രവർത്തി ദിവസത്തിനകം നശിപ്പിക്കണം എന്ന പുതിയ വ്യവസ്ഥയും അന്തിമവിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ വിവരങ്ങൾ കോടതിയിൽ തെളിവായി സമർപ്പിക്കുന്നതടക്കം ഒന്നിനും ഉപയോഗിക്കാൻ പാടില്ലയെന്നും വിജഞാപനം വ്യക്തമാക്കുന്നു.