Kerala
പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് കെപിസിസി. രണ്ടംഗ അന്വേഷണ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.
കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളായ സമിതിയാണ് അന്വേഷിക്കുക. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിർദേശം. വിവാദവുമായി ബന്ധപ്പെട്ട രാജ്‌മോഹൻ ഉണ്ണിത്താൻ, ബാലകൃഷ്ണൻ പെരിയ എന്നിവരുടെ ആരോപണങ്ങളും അന്വേഷിക്കും.