Kerala
വധശിക്ഷയാണ് പ്രതീക്ഷിച്ചത്, ഇരട്ട ജീവപര്യന്തം ലഭിച്ചതില്‍ ആശ്വാസമുണ്ട്: കൃപേഷിന്റെ പിതാവ്
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയിരുന്ന 14 പ്രതികളുടെ ശിക്ഷാ വിധി ഇന്ന് പൂർത്തിയായി. കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം.
ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷ ആണ് കോടതി വിധിച്ചത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷാവിധിയെ സ്വാഗതം ചെയ്ത് കൃപേഷിന്റെ പിതാവ് കൃഷ്ണന്.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് കോടതിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. അതാണ് പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഇരട്ട ജീവപര്യന്തം ലഭിച്ചതില്‍ ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം തടവുശിക്ഷ എന്നത് കുറഞ്ഞ ശിക്ഷയാണ് എന്നും പിതാവ് പറഞ്ഞു.