Kerala

പെരിയ കൊലപാതകത്തിന് സിപിഐഎം ഉന്നത നേതൃത്വവുമായി ബന്ധമില്ല: എ കെ ബാലൻ

Posted on

കൊച്ചി: കൊലയാളി പാർട്ടിയാരാണെന്ന് ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം എ കെ ബാലൻ.

പെരിയ കേസിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. കൊലപാതകം നടന്നത് സിപിഐഎം ഉന്നത നേതൃത്വത്തിന്റെ അറിവോടയല്ലെന്നും അദ്ദേഹം പറഞ്ഞു. പെരിയ ഇരട്ടകൊലക്കേസ് വിധിയോട് പ്രതികരിക്കുകയായിരുന്നു എ കെ ബാലൻ.

‘നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ആണല്ലോ എല്ലാം. നിയമപരമായി കാര്യങ്ങൾ നടക്കും. ഇതിൻ്റെ ഭാഗമാണ് കോടതി വിധി. കൊലയാളി പാർട്ടിയാണ് സിപിഐഎം എന്നു പറയുന്നത് കോൺഗ്രസ് ആണല്ലോ. തൃശൂരിൽ ഇരട്ടക്കൊലപാതകം നടന്നല്ലോ. ഒരു കോൺഗ്രസുകാരനെ മറ്റൊരു കോൺഗ്രസുകാരൻ കൊല്ലാൻ ഒരു മടിയും കാണിച്ചില്ല. അത് കേരളം കണ്ടതാണ്. രണ്ട് ഗ്രൂപ്പായി പോയതുകൊണ്ടാണ് അത് സംഭവിച്ചത്. പച്ചയായി അറത്ത് കൊന്നു. ആ പാർട്ടിയാണ് സിപിഐഎം കൊലയാളി പാർട്ടിയാണ് എന്ന് പറയുന്നത്.

ക്രിമിനൽ പാർട്ടി ഏതാണെന്ന് ജനത്തിനറിയാം. പെരിയ ഇരട്ടക്കൊലപാതകത്തിന് പാർട്ടിയുമായി ഒരു ബന്ധവുമില്ല. സിപിഐഎം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ നടന്ന കൊലപാതകം അല്ല. പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. ശക്തമായ നിലപാടാണ് പൊലീസ് ആരംഭം മുതൽ സ്വീകരിച്ചത്. കേരള പൊലീസ് അന്വേഷണത്തിന്റെ തുടർച്ചയാണ് സിബിഐ നടത്തിയത്’, എ കെ ബാലൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version