Kerala
പെരിയ ഇരട്ടക്കൊലക്കേസ്; വിധി സിപിഐഎമ്മിന് തിരിച്ചടിയല്ലെന്ന് പി രാജീവ്
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ സിബിഐ കോടതി വിധിയിൽ സിപിഐഎമ്മിന് തിരിച്ചടിയില്ലെന്ന് മന്ത്രി പി രാജീവ്.
വിധി കോടതിയുടേത് ആണെന്നും വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ കേസില്‍ സിപിഐഎം മുന്‍ എംഎല്‍എ അടക്കം 14 പേരെ കുറ്റക്കാരാക്കി കോടതി വിധി പ്രഖ്യാപിച്ചത്. ജനുവരി മൂന്നിന് വിധി പ്രസ്താവിക്കും,
അതേ സമയം, ഗവർണറുടെ യാത്രയപ്പുമായി ബന്ധപ്പെട്ട് ആശംസകളും രാജീവ് അറിയിച്ചു. ആരിഫ് മുഹമ്മദ് ഖാനിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഭരണഘടന അനുസരിച്ച് പുതിയ ഗവർണർ പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായി പാസാക്കിയ ബില്ലുകൾ പോലും തടഞ്ഞുവെച്ച ഒരു സാഹചര്യമുണ്ടായിരുന്നു. ഇതിനെ തുടർന്ന് സുപ്രീം കോടതിയിൽ പോലും പോകേണ്ടി വന്നു. കുറേയേറെ അനുഭവങ്ങൾ തങ്ങൾക്ക് മുൻപിലുണ്ടെന്നും ബീഹാറിന് നല്ല പ്രതീക്ഷയുണ്ടാകട്ടെയെന്നും അദ്ദേഹം കൂട്ടി ചേർത്തു.