Kerala
പെരിയ കേസിൽ സിപിഎം – കോൺഗ്രസ് ഒത്തുതീർപ്പുണ്ടായതിനാലാണ് 10 പ്രതികളെ വെറുതെ വിട്ടത്: കെ സുരേന്ദ്രൻ
ദില്ലി: 2019 ഫെബ്രുവരി 17-ന് നടന്ന പെരിയ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് കോടതി വിധി പറഞ്ഞിരുന്നു. 14 പേർ കുറ്റക്കാരാണ് എന്നാണ് കോടതി കണ്ടെത്തിയത്.
ഇതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുക ആണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന് ശേഷം സിപിഎമ്മിന്റെ ഉന്നതരായ നേതാക്കൾ ശിക്ഷിക്കപ്പെട്ട മറ്റൊരു കേസാണ് പെരിയ ഇരട്ടക്കൊലയെന്നും, കേസിൽ സി.പി.എമ്മും കോൺഗ്രസുമായി ഒത്തുതീർപ്പുണ്ടായതിനാലാണ് 10 പ്രതികളെ വെറുതെവിട്ടത് എന്നും സുരേന്ദ്രൻ. കേരളാ പൊലീസാണ് കേസ് അന്വേഷിച്ചതെങ്കിൽ എല്ലാ പ്രതികളെയും വെറുതെവിട്ടേനെയെന്നും അദ്ദേഹം പറഞ്ഞു.