സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ഇതിനായി 900 കോടി രൂപ കഴിഞ്ഞാഴ്ച ധനവകുപ്പ് അനുവദിച്ചിരുന്നു.
ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ലഭിക്കേണ്ടവർക്ക് അക്കൗണ്ട് മുഖേനയും വീട്ടിൽ പെൻഷൻ എത്തുന്നവർക്ക് സഹകരണസംഘം ജീവനക്കാരും പെൻഷൻ എത്തിക്കും. മാർച്ച് മാസത്തിൽ ഒരു ഗഡുവും ഏപ്രിൽ മാസത്തിൽ രണ്ടുമാസത്തെ ക്ഷേമപെൻഷനും സംസ്ഥാനത്ത് വിതരണം ചെയ്തിരുന്നു.