Kerala
ക്ഷേമപെന്‍ഷന്‍ നല്‍കാത്തത് പ്രചാരണത്തില്‍ തിരിച്ചടിയാകുമെന്ന് സിപിഐ; ആശങ്ക വേണ്ടെന്നും ഉടന്‍ നടപടിയെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ നല്‍കാത്തതില്‍ ഇടതുമുന്നണി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ച് സിപിഐ. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേര്‍ന്ന യോഗത്തിലാണ് സിപിഐ വിമര്‍ശനം ഉന്നയിച്ചത്. ഏഴു മാസത്തെ പെന്‍ഷന്‍ കുടിശികയാണെന്നും ഇതു പ്രചാരണത്തില്‍ തിരിച്ചടിയാകുമെന്നും സിപിഐ ചൂണ്ടിക്കാട്ടി.