ശ്രീനഗര്‍: പെഹല്‍ഗാം മേഖലയില്‍ യുദ്ധവിമാനങ്ങള്‍. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പെഹല്‍ഗാം പ്രദേശത്ത് വട്ടമിട്ട് പറക്കുന്നു. യുദ്ധസമാനമായ സാഹചര്യമാണ് പഹല്‍ഗാമിലും സമീപപ്രദേശങ്ങളിലുമുളളത്.

ഭീകരാക്രമണമുണ്ടായ പെഹല്‍ഗാമില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യ ശക്തമായ തിരിച്ചടിക്കുളള നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അല്‍ത്താഫ് ലല്ലിയുടെ കൊലപാതകത്തെ അതിന്റെ ആദ്യ പടിയായി കാണാം. ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ലല്ലിയെ വധിച്ചത്.

