Kerala
പയ്യാമ്പലത്തെ സ്മൃതി കുടീരങ്ങളിലെ അതിക്രമങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്ന നിഗമനത്തിൽ പൊലീസ്
കണ്ണൂർ: പയ്യാമ്പലത്തെ സ്മൃതി കുടീരങ്ങളിലെ അതിക്രമങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്ന നിഗമനത്തിൽ പൊലീസ്. നിലവിൽ കസ്റ്റഡിയിലുള്ളത് ബീച്ചിൽ കുപ്പി പെറുക്കി വിൽക്കുന്നയാളാണെന്ന് പൊലീസ് അറിയിച്ചു. ദ്രാവകം ഒഴിച്ചത് ഇയാൾ തന്നെയാണെന്നാണ് സൂചന. അതേസമയം. കേസിൽ അറസ്റ്റ് ഇന്നുണ്ടായേക്കും. കണ്ണൂർ തന്നട സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. അക്രമം അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.