India

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം, പ്രതികൂല കാലാവസ്ഥ, 90-ഓളം പേര്‍ കുഴഞ്ഞുവീണു

Posted on

ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത് ലക്ഷങ്ങള്‍. കനത്ത ചൂടും പ്രതികൂലകാലാവസ്ഥയും സമ്മേളനത്തിന് എത്തിയവര്‍ക്ക് വെല്ലുവിളിയായി.

നിര്‍ജലീകരണത്തെത്തടുര്‍ന്ന് 90-ഓളം പേര്‍ കുഴഞ്ഞുവീണതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കനത്ത ചൂടിനെത്തുടര്‍ന്ന് നിര്‍ജലീകരണമടക്കം ആരോഗ്യപ്രശ്‌നങ്ങളുണ്ടായവര്‍ക്ക് മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കി. സമ്മേളന സ്ഥലത്തേക്ക് കൂടുതല്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അഞ്ചുലക്ഷം പേരെയായിരുന്നു പാര്‍ട്ടി പ്രതീക്ഷിച്ചത്. അരലക്ഷം പേര്‍ക്കുള്ള കസേരകളാണ് ഒരുക്കിയത്. കുറഞ്ഞത് മൂന്നുലക്ഷത്തിലേറെപ്പേര്‍ സമ്മേളനത്തിന് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version