India
രോഗബാധിതയായ അമ്മയെ ശുശ്രൂഷിക്കാൻ പരോൾ വേണം; 18 സ്ത്രീകളെ പീഡിപ്പിച്ചു കൊന്ന സീരിയൽ കില്ലറിന്റെ ഹർജി തള്ളി കോടതി
ബെംഗളൂരു: ‘സീരിയൽ കില്ലർ’ ഉമേഷ് റെഡ്ഡിയുടെ ജമ്യാപേക്ഷ തള്ളി കർണാടക ഹൈക്കോടതി. രോഗബാധിതയായ അമ്മയെ ശുശ്രൂഷിക്കാൻ 30 ദിവസത്തെ പരോൾ നൽകണമെന്നന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ 30 വർഷത്തെ ജീവപര്യന്ത കാലയളവിൽ പരോൾ അനുവദിക്കരുതെന്ന വിചാരണ കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.
മുൻ സൈനികൻ കൂടിയായ റെഡ്ഡി 18 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി തെളിഞ്ഞതോടെ ഹൈക്കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി ഇതു 30 വർഷത്തെ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
പ്രതിക്കു 2 സഹോദരന്മാരുണ്ടെന്നും അതിനാൽ അമ്മയെ സംരക്ഷിക്കാൻ പരോൾ നൽകേണ്ട ആവശ്യമില്ലെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ അത് അർഹിക്കുന്നില്ലെന്നും ജസ്റ്റിസ് എം.നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി.