പാലാ: കരൂർ പഞ്ചായത്തിലെ കുടക്കച്ചിറ ഗ്രാമത്തെ മുച്ചൂടും മുടിപ്പിക്കുന്ന മൂന്ന് പാറമടകളെ ചൊല്ലി ഇന്ന് ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ കടുത്ത വാഗ്വാദമുണ്ടായി.
എൽ.ഡി.എഫിലെ ഘടകകക്ഷികളായ കേരളാ കോൺഗ്രസ് (എം) കേരളാ കോൺഗ്രസ് (ബി) അംഗങ്ങൾ തമ്മിലാണ് രൂക്ഷമായ വാക്കേറ്റമുണ്ടായത് .കുടക്കച്ചിറ പാറമടയുടെ വിഷയം ചർച്ചയായപ്പോൾ കേരളാ കോൺഗ്രസ് (ബി) നേതാവായ ഔസേപ്പച്ചൻ ഓടയ്ക്കൽ നടത്തിയ ചില പരാമർശങ്ങൾ കേരളാ കോൺഗ്രസ് (എം) നേതാവായ ജോസുകുട്ടിക്ക് പൂവേലിക്ക് അനിഷ്ട്ടമുണ്ടാക്കി.
കുടക്കച്ചിറ പാറമട അവിടെ നിലനിൽക്കുന്നത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ അക്ഷന്തവ്യമായ മൗനമാണ് കാരണം എന്നാണ് ഔസേപ്പച്ചൻ പരാമർശിച്ചത്.ഒരു പടികൂടി കടന്ന് എല്ലാ രാഷ്ടീയ പാർട്ടികളും മൗനം പാലിക്കുന്നു എന്ന് പറഞ്ഞതും ജോസുകുട്ടി പൂവേലി ചാടിയെണീറ്റു .അങ്ങിനെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല. താങ്കളും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാവല്ലെ.ഞാൻ ജോസുകുട്ടിയെ ആക്ഷേപിച്ചതല്ല എന്ന് ഓസേപ്പച്ചൻ പറഞ്ഞപ്പോൾ അങ്ങിനെ എല്ലാരേയും അടച്ചാക്ഷേപിച്ച് ആളാവുന്നത് ശരിയല്ല എന്ന് ജോസുകുട്ടി പറഞ്ഞു .കൂടെ സി.പി.ഐയുടെ എം.ജി ശേഖരനും പറഞ്ഞു. ആരാണ് കുടക്കച്ചിറ പാറമടയ്ക്ക് കൂട്ട് നിൽക്കുന്ന പാർട്ടി താങ്കൾക്ക് പറയാമോ .
ഉടൻ ഔസേപ്പച്ചൻ പ്ളേറ്റ് മറിച്ചു. എന്നാൽ ഞാനൊരു കാര്യം പറയാം കുടക്കച്ചിറ പാറമടയ്ക്കെതിരെ ഒരു സമരമുണ്ടായാൽ ജോസുകുട്ടി വരുമോ എന്നായി .ഞാൻ വരും ഒരു സംശയവും വേണ്ടായെന്ന് ജോസുകുട്ടിയും മറുപടി പറഞ്ഞതോടെ വാക്കേറ്റത്തിന് താൽക്കാലിക വിരാമമായി .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ