തിരുവനന്തപുരം: പെരുന്നാള്‍ സന്ദേശത്തില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി.
രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് ഫലം ആശ്വാസം നല്‍കുന്നതാണ്. രാജ്യത്തിന്റെ സുമനസ്സുകള്‍ ഐക്യത്തോടു കൂടി നിന്ന് പ്രവര്‍ത്തിച്ചാല്‍ വര്‍ഗീയതയെ അതിജീവിക്കാന്‍ കഴിയുമെന്ന് തിരഞ്ഞെടുപ്പ് കൊണ്ട് സാധ്യമായെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസ്റ്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിഞ്ഞു എന്നതാണ് തിരഞ്ഞെടുപ്പ് ഫലം. വര്‍ഗീയ അജണ്ട ആരു മുന്നോട്ടുവെച്ചാലും അത് നേട്ടമാവില്ല എന്ന് തെളിയിച്ചു. വര്‍ഗീയമാക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല എന്ന് പറഞ്ഞ തിരഞ്ഞെടുപ്പാണ് ഈ കഴിഞ്ഞതെന്നും പാളയം ഇമാം പറഞ്ഞു.
ആരാധനാലയങ്ങള്‍ തകര്‍ക്കുന്നത് കൊടും ക്രൂരത. അതാണ് അയോദ്ധ്യയില്‍ കണ്ടത്. സൗഹൃദ നിലപാടുമായി മുന്നോട്ടുപോകാന്‍ ഭരണകൂടത്തിന് സാധിക്കേണ്ടതുണ്ട്. ബാബറി മസ്ജിദിന്റെ പേര് എന്‍സിഇആര്‍ട്ടി ടെസ്റ്റ് ബുക്കില്‍ നിന്നും നീക്കം ചെയ്തു. ചരിത്രത്തെ കാവി വല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് എന്‍സിഇആര്‍ട്ടി പിന്മാറണം.കുട്ടികള്‍ ശെരിയായ ചരിത്രം പഠിക്കണം. വര്‍ഗീയത കൊണ്ടോ വര്‍ഗീയ അജണ്ട കൊണ്ടോ നേട്ടം ഉണ്ടാക്കാന്‍ കഴിയില്ല.
മണിപ്പൂരില്‍ എത്തി ഇതുവരെയും സമാധാനം പുലര്‍ത്താന്‍ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അക്രമികളുടെ കൂടെ ചേര്‍ന്നു.ഭരണകൂടം നിഷ്‌ക്രിയരായി നോക്കി നിന്നു.അതിനുള്ള വിധിയെഴുത്താണ് മണിപ്പൂരില്‍ പിന്നീട് കണ്ടതെന്നും പാളയം ഇമാം പറഞ്ഞു.