Kerala
അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം; ആദിവാസി യുവതിക്ക് പരിക്കേറ്റു
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. അട്ടപ്പാടി മേലെ ഭൂതയാറിൽ ആദിവാസി യുവതിക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ വീരയെ (48 ) ആദ്യം കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് യുവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വനമേഖലയ്ക്ക് സമീപം പുല്ല് വെട്ടാൻ പോയപ്പോഴായിരുന്നു ആക്രമണം. മേലെ ഭൂതയാറിലേക്ക് ഗതാഗതസൗകര്യം ഇല്ലാത്തതിനാൽ ഇവരെ ആശുപത്രിയിലേക്ക് എത്തിക്കാൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു.