Kerala
പാലക്കാട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയില്‍ അസ്ഥികൂടം
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയില്‍ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ വൈകിട്ട് പ്രദേശത്ത് വിറക് ശേഖരിക്കാന്‍ എത്തിയ നാട്ടുകാരാണ് അസ്ഥികൂടം കണ്ടത്. നാട്ടുകാര്‍ വിവമറിയിച്ചതിനെ തടര്‍ന്ന് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും എത്തി അസ്ഥികൂടം കസ്റ്റഡിയിലെടുത്തു.
പ്രദേശത്ത് ഫോറന്‍സിക് സംഘവും പരിശോധന നടത്തി. നാലുമാസം മുമ്പ് വിറക് ശേഖരിക്കാന്‍ പോയ പ്രദേശവാസിയെ കാണാതായിരുന്നതായി നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതനുസരിച്ച് സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. കസബ പോലീസ് അന്വേഷണം ആരംഭിച്ചു.