പാലക്കാട് യുഡിഎഫ് നടത്തിയ എസ്പി ഓഫീസില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറിയില്‍ ഇന്നലെ പോലീസ് നടത്തിയ പാതിരാ റെയ്ഡിനെതിരെയാണ് യുഡിഎഫ് എസ്പി ഓഫീസ് മാര്‍ച്ച് നടത്തിയത്.
എസ്പി ഓഫീസിനു 100 മീറ്റര്‍ അകലെ പോലീസ് നിരത്തിയ ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാല്‍ നേതാക്കള്‍ തന്നെ ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.
പാലക്കാട് കോട്ടമൈതാനത്തുനിന്നുമാണ് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് തുടങ്ങിയത്. ഷാഫി പറമ്പില്‍, വി.കെ.ശ്രീകണ്ഠന്‍ എംപി എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്. എസ്പി ഓഫീസിന് 100 മീറ്റര്‍ മുന്നിലായി പോലീസ് മാര്‍ച്ച് തടഞ്ഞു. വലിയ പോലീസ് സന്നാഹവും എസ്പി ഓഫീസിനു മുന്നില്‍ ഏര്‍പ്പെടുത്തിയിരുന്നു.