Politics
പാലക്കാടിനേക്കാള്‍ സിസ്റ്റമാറ്റിക് വർക്ക് നടന്നത് ചേലക്കരയിലാണ്: തുറന്നടിച്ചു കെ മുരളീധരൻ
പാലക്കാട്: എല്‍ഡിഫ് പരസ്യം എല്‍ഡിഎഫിനെ സ്നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കിയെന്ന കുറ്റപ്പെടുത്തലുമായി കെ മുരളീധരൻ രംഗത്ത്. പാലക്കാട് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഏറ്റവും വലിയ സന്തോഷം മുനിസിപ്പാലിറ്റി തിരിച്ചുപിടിച്ചതാണെന്നും മുരളീധരൻ പറഞ്ഞു.
അതോടൊപ്പം ചേലക്കരയിലെ തിരിച്ചടി പാർട്ടി ഗൗരവത്തില്‍ കാണുന്നുണ്ടെന്നും
പാലക്കാടിനേക്കാള്‍ സിസ്റ്റമാറ്റിക് വർക്ക് നടന്നത് ചേലക്കരയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചേലക്കരയില്‍ ഭരണ വിരുദ്ധ വികാരം വോട്ട് ആയില്ലെന്നും ജനങ്ങള്‍ ഒരു താക്കീത് കൂടി നല്‍കിയതാണെന്നും മുരളീധരൻ പറഞ്ഞു.