Kerala

കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ; മംഗലം ഡാം കാണാനെത്തിയ ആറ് യുവാക്കളെ രക്ഷപ്പെടുത്തി

Posted on

പാലക്കാട്: പാലക്കാട് മംഗലം ഡാം കാണാനെത്തി കനത്ത മഴയിൽ മലവെള്ളപാച്ചിലിനുള്ളിൽ കുടുങ്ങിയ ആറ് യുവാക്കളെ രക്ഷിച്ചു. ഡാമിന്റെ തോടിനക്കരെയുള്ള ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയവരാണ് ഇക്കരെ കടക്കാനാകാതെ കുടുങ്ങിയത്.

വടക്കഞ്ചേരി അഗ്നിരക്ഷാസേനയും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രാത്രി എട്ടരയോടെയാണ് യുവാക്കളെ ഇക്കരെയെത്തിച്ചത്. മലവെള്ളപ്പാച്ചിലിലെ വെള്ളത്തിന് രൂക്ഷമായ ചെളിയുടെ മണമുള്ളതിനാൽ വനമേഖലയിൽ ഉരുൾപൊട്ടിയതായാണ് സംശയം. അതെ സമയം സമീപത്തെ തോട് കരകവിഞ്ഞ് വീടുകളിലും കടകളിലും വെള്ളം കയറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version