പാലക്കാട്: പാലക്കാട്ടെ AIYF ജില്ലാക്കമ്മിറ്റി അംഗമായിരുന്ന ഷാഹിന മരിച്ച സംഭവത്തിൽ കേസന്വേഷണം പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഷാഹിനയുടെ ഭർത്താവ് മൈലംകോട്ടിൽ മുഹമ്മദ് സാദിഖിൻ്റെയും ബന്ധുക്കളുടെയും ആവശ്യപ്രകാരമാണ് നടപടി
ഷാഹിനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഭർത്താവിന്റെ പരാതി. ആരോപണവിധേയനായ വ്യക്തിയെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയസമ്മർദ്ദം മൂലമാണന്നും, പൊലീസിന്റെ അന്വേഷണം മന്ദഗതിയിലാണെന്നും ഷാഹിനയുടെ ഭർത്താവ് ആരോപിക്കുന്നു.
കഴിഞ്ഞമാസമാണ് ഷാഹിനയെ മണ്ണാർക്കാട് വടക്കുമണ്ണത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.