പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് തന്നെ സ്ഥാനാർത്ഥി വേണമെന്ന് ഡിസിസി നേതൃത്വത്തിൻ്റെ ആവശ്യം.
ഇത്തരമൊരു ആവശ്യം കെപിസിസിയുടെ ശ്രദ്ധയിപ്പെടുത്തിയതിൻ്റെ കാരണങ്ങളും ജില്ലയിലെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് സാധ്യത തെളിഞ്ഞത് മുതൽ ആരംഭിച്ചതാണ് പാലക്കാട്ടെ കോൺഗ്രസിനകത്തെ തർക്കം.
ഷാഫി പറമ്പിലിൻ്റെ പിൻഗാമിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലിനെ പാലക്കാട് എത്തിക്കാൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ, ജില്ലയിൽ നിന്ന് തന്നെ ഒരു സ്ഥാനാർത്ഥി വേണമെന്നാണ് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെയടക്കം ആവശ്യം.