പാലക്കാട്: ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ മർദ്ദിച്ചതായി പരാതി. നെല്ലിപ്പുഴ ഡിഎച്ച്എസ്എസിലെ വിദ്യാർഥി മുഹമ്മദ് നാസിമാണ് ആക്രമിക്കപ്പെട്ടത്. കുട്ടിയുടെ പിതാവ് സമദാണ് അധ്യാപകർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിദ്യാർഥി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സമദ് പൊലീസിൽ പരാതി നൽകി. അതേസമയം മുറിവ് വരത്തക്ക വിധത്തിൽ അടിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.