പാലക്കാട്: തിരുനെല്ലായിയിൽ സുഹൃത്തുകൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തിരുനെല്ലായ് സ്വദേശി ആറുമുഖ(40)നാണ് മരിച്ചത്. മദ്യപാനത്തിനിടെ ആറുമുഖനെ സുഹൃത്ത് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറുമുഖൻ്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ തിരുനെല്ലായ് സ്വദേശി കണ്ണനെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.