Kerala

പാലക്കാട് കെ ബിനുമോള്‍?; സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി സിപിഐഎം

Posted on

പാലക്കാട്: കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കുകയാണ് സിപിഐഎം. പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളെ തന്നെ ഉറപ്പിക്കുമ്പോഴും ഔദ്യോഗികമല്ലാത്ത മറ്റ് ചര്‍ച്ചകളും നടക്കുന്നുണ്ട് എന്നാണ് വിവരം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ബിനുവിന് സ്വന്തം ഡിവിഷനിലും പാലക്കാട് മണ്ഡലത്തിലുമുള്ള സ്വാധീനമാണ് ജില്ലാ നേതൃത്വം അനുകൂല ഘടകമായി കാണുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് നടക്കില്ല. നാളെയോ മറ്റന്നാളോ ആണ് ഔദ്യോഗികമായി പ്രഖ്യാപനമുണ്ടാവുക. അതിന് മുന്നോടിയായാണ് മണ്ഡലാടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version