Kerala

റോഡ് മുറിച്ചു കടക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; യുവതി മരിച്ചു

പാലക്കാട്: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പിയിലാണ് അപകടം നടന്നത്. പെരുമുടിയൂര്‍ നമ്പ്രം കളരിക്കല്‍ ഷഹീലിന്റെ ഭാര്യ ഷമീമയാണ് (27) മരിച്ചത്.

പട്ടാമ്പി- ഗുരുവായൂര്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്ന് വന്ന കെഎസ്ആര്‍ടിസി ബസ് യുവതിയെ ഇടിക്കുകയായിരുന്നു. ബസിന്റെ ടയര്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടന്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top